തിരുവനന്തപുരം :കെഎസ് യു പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. ഇരുകൂട്ടരും പരസ്പരം കല്ലും കരിക്കും വലിച്ചെറിഞ്ഞു.പോലീസ് ലാത്തി വീശിയെങ്കിലും പ്രവര്ത്തകര് പിന്തിരിയാന് തയാറായില്ല. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കേരള സര്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ വിജയത്തില് എസ്‌എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഘര്ഷമുണ്ടായത്. തെരഞ്ഞെടുപ്പില് ആറ് സീറ്റുകള് എസ്‌എഫ്ഐ നേടി. കെഎസ്യു നാല് സീറ്റുകള് നേടി.