മലയിടംതുരത്ത് ഉന്നതി ഒഴുപ്പിക്കല്‍ വിഷയത്തില്‍ ഇടപെട്ട് സർക്കാർ. കോടതിയോട് സാവകാശം ചോദിക്കാൻ ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതല യോഗത്തില്‍ തീരുമാനമായി.ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് സിൻഹ, ഡിജിപി റവാഡ ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ടാവ് മുൻ ഡിജിപി ഹേമചന്ദ്രൻ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു. കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തും. തുടർന്ന് കോടതിയുടെ നിർദ്ദേശത്തോട് മാത്രമായിരിക്കും തുടർ നടപടി സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
വിഷയത്തില്‍ എല്‍ഡിഎഫ് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വർഷക്കാലം ഒന്നും ചെയ്യാതിരുന്ന സർക്കാരാണ് ഇപ്പോള്‍ അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ മാത്രമായ ഒരു സർക്കാരിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒഴിപ്പിക്കല്‍ നടപടിയില്‍ പ്രദേശവാസികളുമായി ചർച്ച നടത്താൻ എറണാകുളത്തുനിന്നുള്ള മന്ത്രി റോജി എം ജോർജിനെ മുഖ്യമന്ത്രി വിഡി സതീശൻ ചുമതലപ്പെടുത്തി. പ്രശ്നം രമ്യമായി എത്രയും വേഗം പരിഹരിക്കാനാണ് യുഡിഎഫ് സർക്കാരിൻറെ ശ്രമം