മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്കെതിരായ ആക്രമണം; ആവര്‍ത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വിഷ്‌ണുനാഥ്.


മൂന്നാർ ടോപ് സ്റ്റേഷനില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്.

ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കായി മൂന്നാറില്‍ നേരിട്ടെത്തി യോഗം വിളിക്കും. തമിഴ്നാട് സർക്കാരിന്റെ സഹായവും ഉറപ്പാക്കി മൂന്നാറില്‍ ക്രമസമാധാനം ഉറപ്പാക്കുമെന്നും മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ മേയ് 19നാണ് സംഭവം. തിരുവനന്തപുരം വർക്കലയില്‍ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാര സംഘത്തിന് നേരെയാണ് ഒരു കൂട്ടം ആളുകള്‍ ആക്രമണം അഴിച്ചുവിട്ടത്. കുട്ടികളെയടക്കം സംഘമായെത്തിയ അക്രമികള് മദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധം ഉയർന്നിരുന്നു.

Previous Post Next Post