കുളിമുറിക്കുള്ളില്‍ ഒരു അനക്കം ശ്രദ്ധിച്ചു; പെട്ടെന്ന് മേല്‍കൂരയില്‍ കണ്ടത് കൂറ്റൻ രാജ വെമ്പാലയെ; കടി കിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.


വീട്ടിലെ കുളിമുറിയില്‍ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കണ്ണൂരില്‍ ആറളത്ത് ആണ് സംഭവം നടന്നത്. ആറളത്തെ ഷിജുവിന്റെ വീട്ടില്‍ നിന്നുമാണ് ഉഗ്ര വിഷമുള്ള രാജവെമ്പാലയെ പിടികൂടിയത്.

വീട്ടിലെ ബാത്റൂമിലാണ് പാമ്പിനെ കണ്ടത്. ആസ്ബറ്റോസ് ഷീറ്റിട്ട മേല്‍ക്കൂരക്ക് അടിവശത്തായിരുന്നു പാമ്പിനെ കണ്ടത്.

കുളിമുറിയില്‍ ഒരു അനക്കം കേട്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടിയുടെ സഹായത്തോടെ ഇരിട്ടി സെക്ഷൻ താല്‍ക്കാലിക വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പിടികൂടിയത്.

Previous Post Next Post