വയനാട് കെഎസ്‌ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.

വയനാട് വൈത്തിരിയില്‍ കെഎസ്‌ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ മൂന്ന് പേർ മരിച്ചു.നമ്പിക്കൊല്ലി സ്വദേശി നാരായണൻ, ഭാര്യ സിജി, മകൻ അഭി എന്നിവരാണ് മരണപ്പെട്ടത്.

ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. കെഎസ്‌ആർടിസി ബസ് ഓട്ടോറിക്ഷയില്‍ വന്ന് ഇടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച്‌ തന്നെ നാരായണൻ മരണപ്പെട്ടിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിജിയെയും അഭിയെയും ഉടൻ തന്നെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post