ഓപ്പറേഷൻ നംഖോര്‍; ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

ഓപ്പറേഷൻ നംഖോറില്‍ നടൻ ദുല്‍ഖർ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കളമശ്ശേരിയിലെ ഷോറൂമില്‍ നിന്നാണ് നിസ്സാൻ പട്രോള്‍ പിടിച്ചെടുത്തത്.ലക്കി ഭാസ്കർ സിനിമയില്‍ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തത്. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെ മൂന്ന് വാഹനങ്ങള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. ദുല്‍ഖറിന്റെ ഒരു വാഹനം കൂടി കണ്ടെത്താൻ ഉണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു ആ വാഹനമാണ് ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഈ വാഹനം എവിടെയാണെന്ന് കണ്ടെത്താൻ ഉള്ള അന്വേഷണത്തിലായിരുന്നു കസ്റ്റംസ്. അതിന് പിന്നാലെ ഇപ്പോള്‍ വാഹനം പിടിച്ചെടുത്തത്.


Previous Post Next Post