ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരത്തിനു 23 ദിവസം മാത്രം ബാക്കി നില്‍ക്കെ ആശങ്കയായി ലിയോണല്‍ മെസി.
മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിയുടെ മത്സരം പൂര്‍ത്തിയാക്കാതെ മെസി മടങ്ങി. 73ആം മിനിറ്റില്‍ ഫ്രീ കിക്കിന് പിന്നാലെ സബ്സ്റ്റിട്യൂഷന്‍ ആവശ്യപ്പെട്ട മെസ്സി, നേരേ ലോക്കര്‍ റൂമിലേക്ക് നടക്കുകയായിരുന്നു. തുട ഞരമ്പില്‍ പരിക്കെറ്റെന്ന അഭ്യൂഹങ്ങള്‍ തുടക്കത്തില്‍ ഉയര്‍ന്നെങ്കിലും, മുന്‍കരുതലിന്റെ ഭാഗമായി മെസി പിന്മാറി എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.
മെസിയുടെ പേശികള്‍ക്ക് പരിക്കില്ലെന്നും, അര്‍ജന്റീന ടീമിനൊപ്പം യാത്ര ചെയ്യാറുള്ള മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയുന്നുണ്ട്. അതേസമയം ഇന്റര്‍ മായമിയുടെ മെഡിക്കല്‍ സംഘം മെസ്സിയെ പരിശോധിക്കും എന്ന് മാത്രമാണ് ഔദ്യോഗിക അറിയിപ്പ്. നിലവിലെ ജേതാക്കള്‍ ആയ അര്‍ജന്റീനയുടെ നായകന്‍ കൂടിയാണ് മെസി. അല്‍ജീറിയ, ഓസ്ട്രീയ, ജോര്‍ദാന്‍ ടീമുകള്‍ ആണ് ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.