ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

രണ്ട് മാസം നീണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് കൊട്ടിക്കലാശം. തുടര്‍ച്ചയായ രണ്ടാം വട്ടവും ഫൈനലിലെത്തിയ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തം തട്ടകത്തില്‍ നേരിടും.ഐപിഎല്‍ 2026 ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍, കഴിഞ്ഞ സീസണുകളിലെ ഏറ്റവും ശക്തമായ രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് ആരാധകര്‍ക്ക് കാത്തിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ കിങ് എന്നറിയപ്പെടുന്ന വിരാട് കോഹ്്ലിയുടെ ബംഗളൂരുവും രാജകുമാരനായ ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടം എന്ന രീതിയില്‍ ഈ മത്സത്തിന്റെ ആവേശമുയര്‍ത്തും.അഹമ്മദാബാദിലെ പിച്ച്‌ സാധാരണയായി ബാറ്റര്‍മാരെ സഹായിക്കുന്നതാണ്. 190-210 റണ്‍സിനിടയിലുള്ള സ്‌കോര്‍ സുരക്ഷിതമെന്ന് കരുതാം. എന്നാല്‍ രാത്രിയില്‍ മഞ്ഞുവീഴ്ച വന്നാല്‍ രണ്ടാമതായി ബാറ്റ് ചെയ്യുന്ന ടീമിന് ചെറിയ മുന്‍തൂക്കം ലഭിക്കാം. സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ഗുജറാത്തിനുണ്ടെങ്കിലും ബംഗളൂരുവിന് തന്നെയാണ് കടലാസിലെ മുന്തൂക്കം. ക്വാളിഫയര്‍ 1-ല്‍ ഗുജറാത്തിനെ തകര്‍ത്തതും കൂടുതല്‍ വിശ്രമസമയവും ആര്‍സിബിക്ക് ചെറിയ മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ ഗില്ലും ടോപ്പ് ഓര്‍ഡറും വീണ്ടും അതേ ഫോമില്‍ എത്തിയാല്‍ ഗുജറാത്ത് കിരീടം സ്വന്തമാക്കാനും കഴിയും.
Previous Post Next Post