ത്യാഗസ്മരണയില്‍ കേരളം! ഇന്ന് ബലിപെരുന്നാള്‍ ആഘോഷം.

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി കേരളം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകൻ ഇബ്രാഹീം നബി തന്റെ മകൻ ഇസ്‌മായിലിനെ ദൈവപ്രീതിക്കായി ബലികൊടുക്കാൻ സന്നദ്ധനായതിന്റെ സ്മരണ പുതുക്കി സംസ്ഥാനത്തുടനീളം പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക നമസ്‌കാരങ്ങളും പ്രാർഥനകളും നടക്കുന്നു.മഴ മുന്നറിയിപ്പുള്ളതിനാല്‍ കോഴിക്കോട് ബീച്ചിലെ പ്രധാന ഈദ്ഗാഹ് ഒഴിവാക്കിയിട്ടുണ്ട്.

പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് പള്ളികളിലും വീടുകളിലും കൂട്ടായ്മകളിലും ബലി അർപ്പണവും ഇറച്ചി വിതരണവും നടക്കുന്നുണ്ട്. ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍ ആഘോഷിച്ചത്. വിശ്വാസികള്‍ക്ക് ആത്മനിർവൃതി നല്‍കുന്ന ഈ ദിനം, സാമൂഹിക ഐക്യവും കരുതലും ഊട്ടിയുറപ്പിക്കുന്ന ഒരു അവസരം കൂടിയാണ്.


Previous Post Next Post