കൈകള്‍ കോര്‍ത്ത നിലയില്‍; തിരുവനന്തപുരത്ത് യുവതിയും യുവാവും തൂങ്ങിമരിച്ചു

തിരുവനന്തപുരം വെഞ്ഞാറമ്മൂട് വെള്ളാണിക്കല്‍ പാറയിലെ വിനോദ സഞ്ചാര മേഖലയില്‍ യുവതിയും യുവാവും ജീവനൊടുക്കി. തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.വെള്ളനാട് സ്വദേശികളായ ഷെഫിൻ വയസ് 35, അശ്വതി വയസ് 32 എന്നിവരാണ് മരിച്ചത്. വെള്ളാണിക്കല്‍ പാറയുടെ അടുത്തുള്ള റബ്ബർ മരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും ഓരോ കൈകള്‍ പരസ്പരം കൂട്ടി കെട്ടിയിട്ടുണ്ട്.

വിനോദസഞ്ചാര മേഖലയായ വെഞ്ഞാറമൂട് വെള്ളാണിക്കല്‍ പാറയോട് ചേർന്നുള്ള റബർ തോട്ടത്തില്‍ ഷിബിനെയും അർച്ചനയെയും തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇരുവരുടെയും ഒരു കൈ പരസ്പരം കൂട്ടിക്കെട്ടിയിരുന്നു. കൈ ഞരമ്പുകളും മുറിച്ചിരുന്നു.അർച്ചനയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ളനാട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തായി വാടകയ്ക്ക് താമസിക്കുന്ന പ്രവീണ്‍കുമാറിന്റെ ഭാര്യയാണ് അർച്ചന. വെള്ളനാട് ശിവാലയത്തില്‍ വത്സലയുടെ മകനാണ് ഷിബിൻ. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Previous Post Next Post