മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തൻ യു. ഖേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ പുതിയ സെക്രട്ടറിയായി നിയമിച്ചു.

മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ യു ഖേല്‍ക്കറെ നിയമിച്ചു. നിലവില്‍ ഇദേഹം കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്.നിയമന ഉത്തരവ് നാളെ പുറത്തിറങ്ങും. 2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് രത്തൻ യു ഖേല്‍ക്കർ. കണ്ണൂർ കളക്ടറായും കേരള മെഡിക്കല്‍ മിഷൻ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. വി ഡി സതീശനാണ് രത്തൻ ഖേല്‍ക്കറിന്റെ പേര് നിർദേശിച്ചത്.

നേരത്തേ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ച്‌ ഉത്തരവിറക്കിയിരുന്നു. 20 പേരെയാണ് പേഴ്‌സണല്‍ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത്. ശ്രീകുമാർ ടിയെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായും സിജി ജി എസിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചു. റോയ് മാത്യുസാണ് മീഡിയ സെക്രട്ടറി. തിലകൻ കെ പി കെ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവരെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
Previous Post Next Post