പിണറായിയുടെ ഗണ്‍മാൻമാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവം; ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും

നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‍യു- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പിണറായി വിജയൻ്റെ ഗണ്‍മാനടക്കമുള്ളർ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.

ഡിജിപിക്കാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് കൈമാറുക. ഗണ്‍മാൻ അനില്‍ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുണ്‍, വിപിൻ, ഷൈജു എന്നിവരാണ് പ്രതികള്‍. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ ഇവർക്കെതിരെ സസ്പെൻഷൻ ഉള്‍പ്പെടെയുളള നടപടികള്‍ ഉണ്ടായേക്കും. അതേസമയം കേസ് ഡയറി തിരുത്തിയെന്നതില്‍ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തിയതിന് ശേഷമാകും അന്തിമ റിപ്പോർട്ട് നല്‍കുക. കേസ് ഡയറി പെൻഡ്രൈവിലാക്കി എഡിജിപിയുടെ ഓഫീസില്‍ എത്തിച്ച ശേഷം തിരുത്തിയെന്നാണ് എസ്‌ഐടിക്ക് ലഭിച്ച മൊഴി.
Previous Post Next Post