വാക്ക് വാക്കാണ്, ആശമാരോട് വി.ഡി.സതീശൻ

നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളുമായെത്തിയ ആശാ സമര നേതാക്കള്‍ മടങ്ങിയത് നിറപുഞ്ചിരിയോടെ. ഇന്നലെ രാവിലെ കന്റോണ്‍മെന്റ് ഹൗസിലെത്തിയ ആശാ സമരസമിതി പ്രസിഡന്റ് വി.കെ.സദാനന്ദൻ, നേതാക്കളായ മിനി, ബിന്ദു എന്നിവരാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാക്കില്‍ സന്തുഷ്ടരായി മടങ്ങിയത്.മന്ത്രിസഭാ രൂപീകരണത്തിന്റെ തിരക്കുപിടിച്ച ചർച്ചകള്‍ക്കിടയിലാണ് സമര നേതാക്കള്‍ വി.ഡി.സതീശനെ സന്ദർശിച്ചത്. പൂച്ചെണ്ടും ഷാളും അണിയിച്ച്‌ ഇവർ അദ്ദേഹത്തെ അനുമോദിച്ചു.

വാക്ക് വാക്കാണെന്നും ഒരു സംശയവും വേണ്ടെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞതായി സമര നേതാവ് മിനി വ്യക്തമാക്കി. ആശാ സമരത്തിനു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശന്റെ വലിയ സഹായം ലഭിച്ചിരുന്നതായും കൂട്ടിച്ചേർത്തു.

യു.ഡി.എഫ് സർക്കാർ അധികാരത്തില്‍ വന്നാല്‍ ആശാ പ്രവർത്തകർക്ക് 21,000 രൂപ വേതനം പ്രഖ്യാപിക്കുമെന്നായിരുന്നു സതീശൻ സമരപന്തലില്‍ വച്ചുനല്‍കിയ വാഗ്‌ദാനം.
Previous Post Next Post