ശിവകാശിയില്‍ നിന്ന് ചരിത്രത്തിലേക്ക്! തമിഴ്‌നാട് കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി സെല്‍വി എസ്. കീര്‍ത്തന

തമിഴ്നാടിന്‍റെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. വിജയ്ക്കൊപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.ഇവരില്‍ ഒരു വനിതാ മന്ത്രിയും ഉണ്ടായിരുന്നു. സെല്‍വി എസ് കീർത്തന എന്ന 29 കാരി. തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന നേട്ടത്തോടെയാണ് സെല്‍വി സത്യപ്രതിജ്ഞ ചെയ്തത്.

ശിവകാശിയില്‍ നിന്നുള്ള എംഎല്‍എയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎല്‍എ എന്ന നേട്ടം കൂടി സെല്‍വി സ്വന്തമാക്കി. എംഎസ്‌സിക്കാരിയായ സെല്‍‌വി പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍റ് ആയിരുന്നു.

120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയായിരുന്നു. 108 സീറ്റ് നേടിയ ടിവികെയ്ക്ക് കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലീംലീഗ്, വിസികെ എന്നീ പാർട്ടികളുടെ പിന്തുണയിലാണ് അധികാരത്തിലേറിയത്. 59 വർഷത്തിനു ശേഷമാണ് ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടില്‍ അധികാരമേറുന്നത്.
Previous Post Next Post