ഇഡി റെയ്ഡില്‍ ഡല്‍ഹിയിലും സിപിഎം പ്രതിഷേധം; എംഎ ബേബി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.


മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡിനെതിരെ ഡല്‍ഹിയിലും പ്രതിഷേധം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേയ്ക്ക് സിപിഎം സംഘടിപ്പിച്ച മാർച്ചില്‍ പങ്കെടുത്ത ജനറല്‍ സെക്രട്ടറി എംഎ ബേബി ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കളെ ഡല്‍ഹി പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തു നീക്കി.

ബിജു കൃഷ്ണൻ, ബൃന്ദ കാരാട്ട്, കൃഷ്ണപ്രസാദ്, അശോക് ധാവളെ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത പ്രതിഷേധ മാർച്ച്‌ ഇഡി ഓഫീസിലേക്ക് എത്തുന്നതിന് മുൻപ് തന്നെ പൊലീസ് തടയുകയും നേതാക്കളെ ബലം പ്രയോഗിച്ച്‌ വാഹനങ്ങളിലേയ്ക്ക് പിടിച്ചുകയറ്റുകയുമായിരുന്നു.

മാസപ്പടിക്കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തലസ്ഥാനത്തെ വസതിയിലടക്കം 12 ഇടങ്ങളില്‍ ഇഡി സംഘം നടത്തിയ റെയ്ഡിനെതിരെയാണ് സിപിഎം വിവിധ ഇടങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Previous Post Next Post