മുഖ്യമന്ത്രി ചർച്ചയില്‍ ഹൈക്കമാൻ്റ് തീരുമാനത്തിന് കാതോർത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷ. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രവർത്തകർ തെരുവില്‍ ഇറങ്ങിയത് ഗൗരവത്തോടെ ആണ് ഹൈക്കമാൻ്റ് കാണുന്നത്.തീരുമാനം പ്രവർത്തകരുടെ വികാരം അവഗണിച്ചാകരുതെന്നാണ് മുതിർന്ന നേതാക്കളുടെയും അഭിപ്രായം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഹൈക്കമാന്റില്‍ സമ്മർദ്ദം ചെലുത്തുകയാണ് കെ.സി.വേണുഗോപാല്‍. സതീശന് പിന്തുണ പ്രഖ്യാപിച്ച ലീഗ്, കേരള കോണ്‍ഗ്രസ് പാർട്ടികളുടെ നിലപാടില്‍ കെ.സി വേണുഗോപാല്‍ വിഭാഗം കടുത്ത അമർഷത്തിലാണ്.
ഹൈക്കമാൻ്റ് തീരുമാനത്തിന് കാതോര്‍ത്ത് കോണ്‍ഗ്രസ്; രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ.
Malayala Shabdam News
0