മൂവാറ്റുപുഴയില്‍ ഒമ്പത് മാസം ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ചത് രാത്രിയില്‍; മൂന്ന് പ്രതികള്‍ പിടിയില്‍

എറണാകുളം മൂവാറ്റുപുഴയില്‍ ഒമ്പത് മാസം ഗർഭിണിയായ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.ആരക്കുഴ മീങ്കുന്നം സ്വദേശികളായ പരുന്തുംമാക്കില്‍ വീട്ടില്‍ കെൻസ് ജേക്കബ് (24), പത്രയില്‍ വീട്ടില്‍ അരുണ്‍ മണി (24), ആരക്കുഴ ചിരവത്തടത്തില്‍ വീട്ടില്‍ സോബിൻ (22) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തത്.ഏപ്രില്‍ 27 ന് രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികള്‍ മുൻ വൈരാഗ്യം മൂലം യുവതിയുടെ ഭർത്താവിനെ മീങ്കുന്നം ഭാഗത്തുള്ള വീടിന് സമീപത്തു വെച്ച്‌ ആക്രമിച്ചു. ഭർത്താവിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച പരാതിക്കാരിയെ പ്രതികള്‍ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനില്‍ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.
Previous Post Next Post