ഹയര്‍സെക്കന്‍ഡറി പരീക്ഷ ജില്ലയില്‍ 81.68 ശതമാനം വിജയം.

കോട്ടയം :ഹയർസെക്കന്ററി പരീക്ഷയില് ജില്ലയില് 81.68 ശതമാനം വിജയം. വിഎച്ച്‌എസ്‌ഇയില് 75.15 ശതമാനവും വിജയം നേടി.കഴിഞ്ഞ വര്ഷം ഹയര്സെക്കന്ഡറിയില് 79.39 ശതമാനമായിരുന്നു. ആകെ പരീക്ഷയെഴുതിയ 18,049 വിദ്യാര്ഥികളില് 14,743 പേര് ഉന്നതപഠനത്തിന് യോഗ്യത നേടി. 2002 കുട്ടികള്ക്കാണ് മുഴുവന് വിഷയങ്ങള്ക്കും എ പ്ലസ്. ആറ് സ്കൂളുകള് നൂറുശതമാനം വിജയംനേടി.

വൊക്കേഷണല് ഹയര്സെക്കന്ഡറിയില് 1614 പേരാണ് പരീക്ഷയെഴുതിയത്. ഇതില് 1213 കുട്ടികള് ഉപരിപഠനത്തിന് യോഗ്യത നേടി. ടെക്നിക്കല് സ്കൂള് വിഭാഗത്തില് 68.81 ശതമാനവും ഓപ്പണ് സ്കൂള് വിഭാഗത്തില് 55.89 ശതമാനം വിദ്യാര്ഥികളും ഉപരിപഠനത്തിന് അര്ഹരായി.

ടെക്നിക്കല് സ്കൂള് വിഭാഗത്തില് 106 പരീക്ഷ എഴുതിയപ്പോള് 74 പേര് ഉപരിപഠനത്തിന് അര്ഹരായി. ഒരാള് മുഴുവന് വിഷയങ്ങള്ക്ക് എ പ്ലസ് നേടി. 263 കുട്ടികള് പരീക്ഷ എഴുതിയ ഓപ്പണ് സ്കൂള് വിഭാഗത്തില് 147 പേര് വിജയിച്ചു. ആറ് വിദ്യാര്ഥികള് എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

ഹയര് സെക്കന്ഡറി വിഭാഗത്തില് ആറ് സ്കൂളുകള് 100 ശതമാനം വിജയം നേടിയപ്പോള്, നാലു വിദ്യാര്ഥികള് മുഴുവന് മാര്ക്കും കരസ്ഥമാക്കി. ലിയ റോസ് ജോര്ജ് (മൗണ്ട് കാര്മല്, കോട്ടയം), ജുവാന മരിയ ടോജോ (സെന്റ് മേരീസ് പാലാ), കെ.സി. ഷിബില ഷാന് (വിന്സെന്റ് ഡീ പോള്, പാലാ) ആന് മരിയ സാബു ( സെന്റ് ജോസഫ്സ് വിളക്കുമാടം) എന്നിവരാണ് മുഴുവന് മാര്ക്കും കരസ്ഥമാക്കിയത്.

വിളക്കുമാടം സെന്റ് ജോസഫ്സ്, കുറവിലങ്ങാട് ഡീ പോള്, തലയോലപ്പറമ്പ് നീര്പ്പാറ എച്ച്‌എസ്‌എസ്, മാന്നാനം കെഇ ഇംഗീഷ് മീഡിയം, പാലാ വിന്സെന്റ് സ്കൂള്, കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളുകള് നൂറു മേനി വിജയം നേടി.
Previous Post Next Post