മെയ് 8 ലോക റെഡ് ക്രോസ് ദിനo -ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.


കോട്ടയം: - മെയ് 8 ലോക റെഡ് ക്രോസ് ദിനം.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കോട്ടയം നാഗമ്പടം റെഡ് ക്രോസ് ടവറിലെ അഡ്വ. സുനിൽ സി കുര്യൻ സ്മാരക ഹാളിൽ വച്ച് ലോക റെഡ് ക്രോസ് ദിനാചരണവും, ജൂനിയർ റെഡ് ക്രോസ് സ്കൂൾ ടീച്ചർ കൗൺസിലർമാരുടെ യാത്രയയപ്പ്സമ്മേളനവും ഇന്ന് രാവിലെ 10 30 ന് നടന്നു.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ല ബ്രാഞ്ച് ചെയർമാൻ ജോബി തോമസ് അധ്യക്ഷത വഹിച്ച യോഗം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ച് ചെയർമാൻ അഡ്വക്കേറ്റ് കെരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ജൂനിയർ റെഡ് ക്രോസ് റവന്യൂ ജില്ലാ കോർഡിനേറ്റർ ബിനു കെ പവിത്രൻ സ്വാഗതം പറഞ്ഞു.
കാരുണ്യ സേവന സന്നദ്ധ സംഘടനയായ റെഡ് ക്രോസ് എന്ന മഹാ പ്രസ്ഥാനത്തിൻ്റെ പിതാവായ ജീൻ ഹെൻറി ഡുണൻ്റിൻ്റെ ജന്മദിനമായ മെയ് 8 ലോക റെഡ് ക്രോസ് ദിനമായി ആചരിച്ചു വരികയാണ്. യുദ്ധമുഖത്തും ,പ്രകൃതിദുരന്തങ്ങളാൽ ക്ലേശമനുഭവിക്കുന്ന ഇടങ്ങളിലും എന്നും എപ്പോഴും റെഡ് ക്രോസിന്റെ സാന്നിധ്യം ഉണ്ട് ,കൈത്താങ്ങ് ഉണ്ട്.ഈ വർത്തമാനകാല സാഹചര്യത്തിൽ പ്രസക്തി വർദ്ധിക്കുകയാണ് എന്നും സംസ്ഥാന ചെയർമാൻ അഭിപ്രായപ്പെട്ടു. 2025-26 വർഷംകേരളത്തിലെ ഏറ്റവും മികച്ച ജില്ലാ റെഡ് ക്രോസ് ബ്രാഞ്ചിനുള്ള സംസ്ഥാന റെഡ് ക്രോസ് പുരസ്കാരം
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് കരസ്ഥമാക്കിയിരുന്നു.സംസ്ഥാന ചെയർമാൻ ഒരിക്കൽ കൂടി കോട്ടയം ജില്ലാ ബ്രാഞ്ചിനെ അഭിനന്ദിച്ചു.തുടർന്ന് 2025 -26 അധ്യയന വർഷം കേരളത്തിലെപൊതുവിദ്യാലയങ്ങളിലെ ജെ ആർ സി ടീച്ചർ കൗൺസിലർ മാരായി സേവനമനുഷ്ഠിച്ച സേവന കാലയളവ് പൂർത്തീകരിച്ച് വിരമിക്കുന്ന അധ്യാപകരെ യോഗത്തിൽ ആദരിച്ചു.ജൂനിയർ റെഡ് ക്രോസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഡാൻ്റി തോമസ് (സെൻ്റ് ജോസഫ് എച്ച് എസ് പുന്നത്തുറ )റാണി തോമസ് (ഇമ്മാനുവൽസ് എച്ച്എസ്എസ് കോതനല്ലൂർ ) സിബി ജോസഫ് (സെൻ്റ് മേരിസ് എച്ച്എസ്എസ് ഭരണങ്ങാനം) ഉഷ ഈപ്പൻ (എംജിഎം എച്ച് എസ് പാമ്പാടി ) ജെസ്സി N A ( എസ് എം ജി എച്ച് എസ് ചേന്നാട്)എന്നീ അധ്യാപകരെ ആദരിച്ചു.ജൂനിയർ ക്രോസ് കോട്ടയം ജില്ല ട്രഷററായി സേവനമനുഷ്ഠിക്കവെ ഹെഡ്മിസ്ട്രസ് ആയി പ്രമോഷൻ ലഭിച്ച സേജാ മോൾ പി ജിയും ആദരിച്ചു. റെഡ് ക്രോസിന്‍റെ കഴിഞ്ഞവർഷത്തെ കർമ്മ പദ്ധതിയായിരുന്ന
"ക്ഷയരോഗ വിമുക്ത കോട്ടയം"വിജയിപ്പിക്കുന്നതിന് വേണ്ടി നേതൃത്വപരമായചുമതല ഏറ്റെടുത്ത് വിജയിപ്പിച്ച ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് ജനറൽ സെക്രട്ടറി കുമാരി ജമീമ റ്റി ജോയ്,ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റികോട്ടയം താലൂക്ക് ബ്രാഞ്ച് ചെയർമാൻ വി എ മോഹൻദാസ് ,മീനച്ചിൽ താലൂക്ക് ചെയർമാൻജേക്കബ് സേവ്യർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് വൈസ് ചെയർമാൻ സുമേഷ് കെ എസ് ട്രഷറർ ജി ഹരിപ്രസാദ് ,വൈ ആർ സി ജില്ലാ കോർഡിനേറ്റർ സാബു കെ കുര്യൻ,ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ചങ്ങനാശ്ശേരി താലൂക്ക് ചെയർമാൻ മാത്യു പോൾ എന്നിവർ സംസാരിച്ചു.വി.എം. മോഹൻദാസ് നന്ദി പ്രകാശിപ്പിച്ചു.
Previous Post Next Post