5 മന്ത്രി, ഒരാള്‍ക്ക് ടേം വ്യവസ്ഥ, ഔദ്യോഗിക പ്രഖ്യാപനം നടത്തി മുസ്ലിം ലീഗ്; കുഞ്ഞാലിക്കുട്ടി, ഷാജി, ബഷീര്‍, ഗഫൂര്‍, ഷംസുദ്ദീൻ, പിന്നീട് പാറക്കല്‍ അബ്ദുള്ള.


ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, കെ എം ഷാജി, പി കെ ബഷീർ, അബ്ദുല്‍ ഗഫൂർ എന്നിവരാണ് ലീഗില്‍ നിന്ന് മന്ത്രിമാരാകുന്നത്. രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുമ്പോള്‍ പാറക്കല്‍ അബ്ദുള്ള മന്ത്രിസഭയിലേക്ക് വരുമെന്നും ആ സമയത്ത് നിലവിലുള്ള മന്ത്രിമാരില്‍ ആരാണ് മാറേണ്ടതെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ലീഗ് മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപിക്കുമെങ്കിലും ഇത്തവണ പാർട്ടിക്ക് കൂടുതല്‍ വകുപ്പുകള്‍ ഉണ്ടാകുമെന്നും നേതാക്കള്‍ വിവരിച്ചു.

Previous Post Next Post