കൂടിയും കുറഞ്ഞും സ്വര്‍ണ വില; പവന് 280 രൂപ കുറഞ്ഞു, ഒരു പവൻ സ്വര്‍ണ്ണത്തിന് 1,11,720 രൂപ

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു.പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 1,11,720 രൂപയും ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയുമായി.കഴിഞ്ഞ ദിവസം തുടർച്ചയായുണ്ടായ വില വർധവിനു ശേഷമാണ് വിലയില്‍ നേരിയ ഇടിവുണ്ടായിരിക്കുന്നത്.
18 കാരറ്റ് സ്വർണ വിലയും കുറഞ്ഞു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ 18 കാരറ്റ് സ്വർണം 11,475 രൂപയായി.

അതേസയമം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 250 രൂപ നിരക്കിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ഇന്നത്തെ ഇടിവ് ആശ്വാസകരമാണ്. ഇന്നലെ മാത്രം മൂന്ന് തവണയാണ് സംസ്ഥാനത്ത് സ്വർണ വില വർധിച്ചത്. ഒരു ദിവസം കൊണ്ട് മാത്രം 1680 രൂപയുടെ വർധനവാണ് പവന് രേഖപ്പെടുത്തിയത്.
Previous Post Next Post