ഓക്സിജന്റ 26-ാം വാര്‍ഷികം; മൊബൈല്‍ ഫോണ്‍ വാങ്ങി, നറുക്കെടുപ്പില്‍ ഫ്രിഡ്ജ് സ്വന്തമാക്കി ആരതി.


കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ കോട്ടയം കടുത്തുരുത്തി ഞീഴൂര്‍ കാട്ടാമ്പാക്ക് സുനില്‍ നിലയത്തില്‍ എസ്. ആരതിയ്ക്ക് സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് സമ്മാനം. പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായത്തോടെ 44 ഷോറൂമുകളില്‍ നിന്നും ശേഖരിച്ച ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കോട്ടയം നെഹ്‌റു സ്‌റ്റേഡിയം ജംഗ്ഷനിലെ ഓക്‌സിജന്‍ ഹെഡ് ഓഫീസില്‍ നടത്തിയ നറുക്കെടുപ്പിലാണ് ആരതി വിജയിയായത്. കഴിഞ്ഞ ദിവസം തലയോലപ്പറമ്പ് ഓക്‌സിജന്‍ ഷോറൂം സന്ദര്‍ശിച്ച്, ആരതി മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ഡെയ്‌ലി ലക്കി ഡ്രോയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുകയായിരുന്നു.   
ഈ മാസം 31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 
ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിന് ശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫര്‍ വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഫോണ്‍: 9020100100.

Previous Post Next Post