തിരുവനന്തപുരം: മെയ് മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 2026 നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പെൻഷൻ 3000 ആക്കി വർധിപ്പിക്കുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. 2011 - 2016 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷനായി നൽകിയിരുന്നത്. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടം ഘട്ടമായി പെൻഷൻ 2000 രൂപയായി വർധിപ്പിച്ചു. അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കും. ധനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധവളപത്രം പുറത്തിറക്കാൻ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി വിഡി സതീശൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം.മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെഎം ചന്ദ്രശേഖരനെയാണ് സമിതിയുടെ ചെയര്‍മാനായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കണ്‍വീനറായി പ്രവർത്തിക്കും. സാമ്പത്തിക വിദഗ്ധന്‍ ഡോ. നാരായണ, സിഡിഎസ് ഡയറക്ടര്‍ ഡോ. വീരമണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
മെയ് മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ ഈ മാസം 25 മുതല്‍.
Malayala Shabdam News
0