സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷ: പുനര്‍മൂല്യനിര്‍ണയത്തിനുള്ള പോര്‍ട്ടല്‍ ജൂണ്‍ ഒന്നിനു തുറക്കും.

സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും പരീക്ഷാഫലം സ്ഥിരീകരിക്കാനുമുള്ള പോർട്ടല്‍ ജൂണ് ഒന്നിന് തുറക്കും.പോർട്ടല്‍ ഇന്നലെ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്.

സിബിഎസ്‌ഇ 12-ാം ക്ലാസ് ഉത്തരപേപ്പറുകള്‍ ഡിജിറ്റലായി മൂല്യനിർണയം നടത്തുന്ന ഓണ് സ്ക്രീൻ മാർക്കിംഗ് സിസ്റ്റം (ഒഎസ്‌എം) വിദ്യാർഥികളുടെ ഉത്തരപേപ്പറുകളില്‍ മാർക്കുകള്‍ തെറ്റായി രേഖപ്പെടുത്തിയെന്നും ശരിയായ ഉത്തരങ്ങള്‍ക്ക് മാർക്കിട്ടില്ലെന്നുമൊക്കെയുള്ള നിരവധി പരാതികള്‍ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പുനർമൂല്യനിർണയത്തിനുള്ള പോർട്ടല്‍ തുറക്കുന്നത്.

നടപടിക്രമത്തില്‍ സംശയമുള്ള വിദ്യാർഥികള്‍ക്ക് സിബിഎസ്‌ഇ ടെലി-കൗണ്സിലിംഗ് ഹെല്‍പ് ലൈൻ നന്പറായ 1800 11 8004, ഇ-മെയിലായ resultcbse 2026@cbseshiksha.in എന്നിവയുമായും ബന്ധപ്പെടാം.
Previous Post Next Post