സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കിയില്ല; 12 കാരന്‍ ജീവനൊടുക്കി.


തച്ചമ്പാറയില്‍ ടിവിയുടെ റിമോട്ട് നല്‍കാത്തതില്‍ 12 കാരന്‍ ജീവനൊടുക്കി. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരിച്ചത്.

സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കാത്തതില്‍ പ്രകോപിതനായ പ്രദോഷ് വീട്ടിന്റെ തട്ടിന്‍ പുറത്ത് കയറി തൂങ്ങിമരിക്കുകയായിരുന്നു. ഉടന്‍ തന്നെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 - 2552056)

Previous Post Next Post