പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് 06.05.2026, 07.05.2026 തീയതികളില്‍ പുതുപ്പള്ളി ടൌണ്‍ ഭാഗത്തേക്കുള്ള വാഹന ഗതാഗതം താഴെ പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

1. കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പുമ്മറ്റം, കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.
2. കോട്ടയത്തു നിന്നും ഞാലിയാകുഴി, തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ദേവലോകം, കൊല്ലാട്, നാല്‍ക്കവല വഴി പാറയ്ക്കല്‍ക്കടവിലെത്തി വലത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം, പരുത്തുംപാറ വഴി പോകേണ്ടതാണ്.
3. മണര്‍കാട് ഭാഗത്ത്‌ നിന്നും കറുകച്ചാല്‍, തെങ്ങണ, ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.
4. കറുകച്ചാല്‍ ഭാഗത്ത്‌ നിന്നും മണര്‍കാട്, പാമ്പാടി, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എറികാട് UP സ്കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് നാരകത്തോട്, ആറാട്ടുചിറ, കാഞ്ഞിരത്തുംമൂട് വഴി മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
5. തെങ്ങണ ഭാഗത്ത്‌ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ സ്കൂള്‍ ജംക്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പാറയ്ക്കല്‍ കടവില്‍ എത്തി നാല്‍ക്കവല വഴി പോകേണ്ടതാണ്.
6. പാലൂര്‍പടി – പുതുപ്പള്ളി പള്ളി റോഡ്‌ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് തുടങ്ങിയ അവശ്യ സര്‍വ്വീസ് വാഹനങ്ങള്‍ക്ക് മാത്രമായി നിയന്ത്രിച്ചിട്ടുള്ളതാണ്. ഈ റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്.
7. പുതുപ്പള്ളി കവലക്കും എരമല്ലൂര്‍ കലുങ്കിനും ഇടയില്‍ പാര്‍ക്കിംഗും ഗതാഗതവും പൂര്‍ണമായി നിയന്ത്രിച്ചിട്ടുള്ളതാണ്.
Previous Post Next Post