നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലില്‍ പടയോട്ടം തുടരകയാണ്. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന തീര്‍ത്തും ഏകപക്ഷീയമായ മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചു വിക്കറ്റിനാണ് ആര്‍സിബി തുരത്തിയത്.ഈ ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ളി അവര്‍ തലപ്പത്തേക്കും കയറി.147 റണ്‍സിന്റെ ചെറിയ ലക്ഷ്യം മാത്രമേ ആര്‍സിബിക്കു നല്‍കാന്‍ റിഷഭ് പന്തിനും സംഘത്തിനുമായുള്ള. ഈ സ്‌കോര്‍ വളരെ അനായാസം തന്നെ വെറും 15.1 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയും ചെയ്തു. വിരാട് കോലിയുടെ (49) ഇന്നിങ്‌സാണ് ആര്‍സിബിയുടെ വിജയത്തിനു അടിത്തറയിട്ടത്. 34 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറും ഒരു സിക്‌സറുമടിച്ചു.ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ (27), ജിതേഷ് ശര്‍മ (23) എന്നിവരും ടീമിന്റെ വിജയം വേഗത്തിലാക്കി. വെറും 15.1 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രം ആര്‍സിബി ലക്ഷ്യം മറികടക്കുകയും ചെയ്തു. ഫില്‍ സാള്‍ട്ടിനെ (7) രണ്ടാം ഓവറില്‍ തന്നെ പുറത്തായ ശേഷ ആര്‍സിബി അല്‍പ്പമൊന്നു പതറിയെങ്കിലു രണ്ടാം വിക്കറ്റില്‍ കോലി-ദേവ്ദത്ത് പടിക്കല്‍ 34 ബോളില്‍ 57 റണ്‍സ് ആര്‍സിബി വിജയവും ഉറപ്പിക്കുകയായിരുന്നു.
IPL 2026: എല്‍എസ്ജിയെ എറിഞ്ഞിട്ടു!! ആര്‍സിബിയുടെ വിജയഗാഥാ തുടരുന്നു!
Malayala Shabdam News
0