IPL 2026: ആര്‍സിബിക്ക് ബാറ്റിങ്, ബൗളിങെടുത്ത് അക്ഷര്‍!

ഐപിഎല്ലിലെ 26ാമത് പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബാറ്റ് ചെയ്യും. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേല്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ടു ടീമുകളും അവസാന മല്‍സരത്തിലെ അതേ ഇലവനെ തന്നെ ഈ കളിയിലും നിലനിര്‍ത്തി.

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ രണ്ടാമതാണ് ആര്‍സിബിയെങ്കില്‍ ഡിസി ആറാംസ്ഥാനത്താണ് അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ച ആര്‍സിബിക്ക് എട്ടു പോയിന്റുണ്ട്. ഇന്നു ഡിസിയെ തോല്‍പ്പിക്കാനായാല്‍ പഞ്ചാബ് കിങ്‌സിനെ പിന്തള്ളി ആര്‍സിബി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാം.

ഡിസിയാവട്ടെ നാലു മല്‍സരങ്ങഴില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ ശേഷിച്ച രണ്ടില്‍ തോല്‍ക്കുകയും ചെയ്തു, അവരുടെ അക്കൗണ്ടിലുള്ളത് നാലു പോയിന്റുമാണ്. സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ച്‌ ഗംഭീരമായാണ് ഡിസി തുടങ്ങിയത്.

പക്ഷെ അടുത്ത രണ്ടു മല്‍സരങ്ങളിലും അവര്‍ തോല്‍വിയിലേക്കു വീഴുകയും ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സിനോടു ഒരു റണ്ണിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 23 റണ്‍സിനുമാണ് പരാജയം സമ്മതിച്ചത്,
Previous Post Next Post