തുടരെയുള്ള രണ്ട് വിജയങ്ങള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോല്‍വി. ഇന്ന് സണ്‍റൈസേഴ്സ് ആദ്യം ബാറ്റ് ചെയ്ത് 194 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 184 റണ്‍സ് മാത്രമേ നേടാനായുള്ളു.8 വിക്കറ്റുകള്‍ ചെന്നൈയ്ക്ക് നഷ്ടമായപ്പോള്‍ സണ്‍റൈസേഴ്സ് 10 റണ്‍സ് ജയം നേടി. ചെന്നൈയ്ക്ക് ഇത് നാലാം തോല്‍വിയാണ്.മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജു ആദ്യ പന്ത് സിക്സര്‍ പറത്തിയാണ് തുടങ്ങിയതെങ്കിലും രണ്ടാം ഓവറില്‍ നിതീഷ് റെഡ്ഢി പുറത്താക്കുകയായിരുന്നു. 3 പന്തില്‍ നിന്ന് 7 റണ്‍സാണ് സഞ്ജു നേടിയത്. തുടര്‍ന്ന് റുതുരാജ് ഗായക്വാഡും ആയുഷ് മാത്രേയും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഈ കൂട്ടുകെട്ട് 21 പന്തില്‍ നിന്ന് 51 റണ്‍സാണ് നേടിയത്. 13 പന്തില്‍ 30 റണ്‍സ് നേടി ആയുഷ് മാത്രേയും നിതീഷ് റെഡ്ഢിയ്ക്ക് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ റുതുരാജ് ഗായക്വാഡിനെയും ചെന്നൈയ്ക്ക് നഷ്ടമായി. 13 പന്തില്‍ 19 റണ്‍സ് നേടിയ താരത്തെ ഇഹ്സാന്‍ മലിംഗയാണ് പുറത്താക്കിയത്.പവര്‍പ്ലേ പൂര്‍ത്തിയാക്കുമ്പോള്‍ 76 റണ്‍സ് ചെന്നൈ നേടിയെങ്കിലും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു ടീമിന്. മാത്യു ഷോര്‍ട്ടും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് 46 റണ്‍സ് കൂട്ടിചേര്‍ത്തപ്പോള്‍ 25 റണ്‍സ് നേടിയ സര്‍ഫ്രാസിനെ മലിംഗ പുറത്താക്കി. ഡെവാള്‍ഡ് ബ്രെവിസിനെ ശിവാംഗ് കുമാര്‍ പുറത്താക്കിയപ്പോള്‍ ചെന്നൈ 113/5 എന്ന നിലയിലായി. അവിടെ നിന്ന് ഷോര്‍ട്ട് - ശിവം ദുബേ കൂട്ടുകെട്ട് 35 റണ്‍സ് കൂട്ടിചേര്‍ത്തുവെങ്കിലും വീണ്ടും സണ്‍റൈസേഴ്സിന് ബ്രേക്ക്ത്രൂവുമായി ഇഹ്സാന്‍ മലിംഗ രംഗത്തെത്തി. 34 റണ്‍സാണ് ഷോര്‍ട്ട് നേടിയത്.ചെന്നൈയുടെ അവസാന പ്രതീക്ഷയായ ശിവം ദുബേയെ സാകിബ് ഹുസൈന്‍ പുറത്താക്കിയതോടെ ടീമിന്റെ നില പരുങ്ങലിലായി. 21 റണ്‍സാണ് ദുബേ നേടിയത്. ജാമി ഓവര്‍ട്ടണും അന്‍ഷുല്‍ കാംബോജും എട്ടാം വിക്കറ്റില്‍ പൊരുതി നിന്നപ്പോള്‍ ചെന്നൈയ്ക്ക് അവസാന ഓവറിലെ ലക്ഷ്യം 18 റണ്‍സിലേക്ക് എത്തിക്കാനായില്ല.
IPL 2026:ചെന്നൈയ്ക് തോൽവി!
Malayala Shabdam News
0