IPL 2026: വാംഖഡെയില്‍ റണ്‍മഴ!! 243 റണ്‍സടിച്ചിട്ടും രക്ഷയില്ല; മുംബൈയ്ക്കു തോല്‍വി തന്നെ.

ഹോംഗ്രൗണ്ടായ വാഖഡെയില്‍ വീണ്ടുമൊരൂ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്.ദിവസങ്ങള്‍ക്കുസ മുമ്പാണ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള എല്‍ ക്ലാസിക്കോയില്‍ 103 റണ്‍സിന്റെ വന്‍ പരാജയം എംഐയ് നേരിട്ടത്.

ഇപ്പോഴിതാ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റണ്‍മല പടുത്തുയര്‍ത്തിയിട്ടും കളി ജയിക്കാന്‍ മുംബൈയ്ക്കായില്ല. വിക്കറ്റിനാണ ഓറഞ്ച് ആര്‍മി അവരെ തകര്‍ത്തത്. 244 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം എസ്‌ആര്‍എച്ചിനു നല്‍കിയപ്പോള്‍ മുംബൈ വിജയപ്രതീക്ഷയിലായിരുന്നു.പക്ഷെ അവിശ്വസനീയ റണ്‍ചേസിലൂടെ അവരെ എസ്‌ആര്‍എച്ച്‌ സ്തബ്ധരാക്കി. എട്ടു ബോളും ആറു വിക്കറ്റും ബാക്കിനില്‍ക്കെയാണ് അവര്‍ ജയിച്ചുകയറിയത്. ഇതോടെ പ്ലേഓഫിനു ഒരു പടി കൂടി അടുക്കാനും എസ്‌ആര്‍എച്ചിനു കഴിഞ്ഞു.

ട്രാവിസ് ഹെഡിന്റെയും (76) ഹെന്‍ട്രിച്ച്‌ ക്ലാസെന്റെയും (65*) അഗ്രസീവ് ഫിഫ്റ്റികളാണ് എസ്‌ആര്‍എച്ച്‌ വിജയത്തില്‍ നിര്‍ണായകമായത്. 30 ബോളില്‍ എട്ടു കൂറ്റന്‍ സിക്‌സറും നാലു ഫോറും ഹെഡിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്ലാസെന്‍ 30 ബോളില്‍ ഏഴു ഫോറും നാലു സിക്‌സറുമടിച്ചു. അഭിഷേക് ശര്‍മ 24 ബോൡ 45 റണ്‍സുമായി മിന്നിച്ചു.

സ്വപ്‌നതുല്യമായ തുടക്കമാണ് ഹെഡ്-അഭിഷേക് സഖ്യം എസ്‌ആര്‍എചച്ചിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ വെറും 8.4 ഓവറില്‍ 129 റണ്‍സ് ഇരുവരും വാരിക്കൂട്ടി. തുടരെ മൂന്നു വിക്കറ്റുകള്‍ അവര്‍ കൈവിട്ടപ്പോള്‍ മുംബൈയ്ക്കു വിജയപ്രതീക്ഷ വന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ക്ലാസെന്‍- നിതീഷ് ജോടി 40 ബോൡ 80 റണ്‍സ് അടിച്ചെടുത്തപ്പോള്‍ എസ്‌ആര്‍എച്ച്‌ വിജയവും ഉറപ്പിക്കുകയായിരുന്നു.

റിക്കെല്‍റ്റണിന്റെ റണ്‍മഴ

മുംബൈ ഇന്ത്യന്‍സ് ടീമിലേക്കുള്ള മടങ്ങി വരവ് റയാന്‍ റിക്കെല്‍റ്റണ്‍ (123) അപരാജിത സെഞ്ച്വറിയുമായി ആഘോഷിച്ചതാണ് ടീമിനെ അഞ്ചു വിക്കറ്റിനു 243 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. വെറും 55 ബോള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. 10 ഫോറുകളും എട്ടു കൂറ്റന്‍ സിക്‌സറുകളും റിക്കെല്‍റ്റണിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

സീസണിലെ ആദ്യ മല്‍സരം കളിച്ച ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ് തുടക്കം മോശമാക്കിയില്ല. 22 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (15 ബോളില്‍ 31), നമന്‍ ധിര്‍ (17 ബോൡ 22) എന്നിവരും സ്‌കോറ്ങിന്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. പക്ഷെ സൂര്യകുമാര്‍ കുമാര്‍ യാദവ് (5) ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായി. തിലക് വര്‍മയും (7) നിരാശപ്പെടുത്തുകയായിരുന്നു.
Previous Post Next Post