കൊച്ചി :എറണാകുളത്ത് കനത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു. സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിക്കുകയായിരുന്നു.
ബൈക്കിന്റെ മറ്റുഭാഗങ്ങളിലേക്ക് തീ പടരാത്തതിനാല്‍ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. സീറ്റിന്റെ അപ്ഹോള്‍സ്റ്ററി ഏറെക്കുറെ മുഴുവനായും കത്തിനശിച്ച നിലയിലാണ്. സമീപത്ത് മറ്റ് നിരവധി ബൈക്കുകള്‍ പാർക്ക് ചെയ്തിരുന്നു. കരിമുകള്‍ സ്വദേശി അയ്യപ്പൻ എന്നയാളുടെ പേരില്‍ രജിസ്റ്റർ ചെയ്ത ബൈക്കിനാണ് തീ പിടിച്ചത്.
പാർക്കിങ് സ്ഥലത്ത് ബൈക്ക് നിറുത്തിയിട്ടശേഷം ഇയാള്‍ മറ്റൊരിത്തേക്ക് പാേയതായിരുന്നു. കടുത്ത ചൂടുമൂലം സീറ്റ് കത്തിയെന്നാണ് ഇപ്പോഴത്തെ നിഗമനം. തീപിടിക്കാനുള്ള കാരണം വ്യക്തമാകാൻ പൊലീസ് കൂടുതല്‍ പരിശോധന നടത്തുകയാണ്