ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം; സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര കേന്ദ്രം, എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്.

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.

സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര കേന്ദ്രം, എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്.

കൊച്ചുപുരയ്ക്കൽ ട്രേഡേഴ്സ് നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
 കോട്ടയത്തു നിന്നും അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

തീ പടരുന്നത് കണ്ട് മത്സ്യമാർക്കറ്റിലെ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

പിന്നാലെ പോസ്റ്റർ ഫ്‌ക്സ് തുടങ്ങിയവ സ്ഥാപിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സ്ഥലത്തുണ്ടായിരുന്ന ബിജെപി, കോൺഗ്രസ്, സിപിഎം പ്രവർത്തകരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചു.

വിവരം അറിയിച്ചതോടെ പോലീസും, ഫയർ ഫോഴ്സും ഏറ്റുമാനൂർ പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.
Previous Post Next Post