കഴിഞ്ഞ ദിവസം അന്തരിച്ച കുമാരനല്ലൂർ ദേവീക്ഷേത്രം ഭരണാധികാരിയും ഊരാണ്മ ദേവസ്വത്തിന്റെയും ദേവീവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെയുള്ള അനുബന്ധ സ്‌ഥാപനങ്ങളുടെയും മാനേജരുമായ കാഞ്ഞിരക്കാട്ട് ഇല്ലത്ത് (ഉള്ളന്നൂർ) കെ.എ.മുരളി (68)യുടെ സംസ്കാരം ഇന്നു നടക്കും.
മൃതദേഹം ഇന്നു രാ വിലെ 8നു കുടമാളൂർ റോഡിൽ വല്യാലിൻ ചുവടിനു സമീപത്തെ വീട്ടിലെത്തിച്ചു. സംസ്കാരം 2നു നട്ടാശേരി കാഞ്ഞിരക്കാട്ട് തറവാട്ടുവളപ്പിൽ.
എസ്ബിഐ ചീഫ് അസോഷ്യേറ്റായി വിരമിച്ചശേഷമാണു ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഏറ്റെടുത്തത്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ മുഖ്യ പങ്കാളിത്തവും കാർത്തിക ഉത്സവം ഉൾപ്പെടെയുള്ള ചടങ്ങുകളുടെ മേൽനോട്ടവും വഹിച്ചു.
ക്ഷേത്രത്തിലെ 37,200 താളിയോ ലകൾ അടങ്ങുന്ന ഗ്രന്ഥശേഖരം സംരക്ഷിക്കാനായി 'ശേവധി' എന്ന പേരിൽ മ്യൂസിയവും റിസർച് ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിക്കുന്നതിനു നേതൃത്വം നൽകി. ദേവീവിലാസം സ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: നീലേശ്വരം കാരക്കാട് ഇല്ലം കെ.ഗിരിജ (റിട്ട. പ്രധാനാ ധ്യാപിക, കുമാരനല്ലൂർ ദേവീവിലാസം വിഎച്ച്എസ്എസ്). മക്കൾ: അരുൺ മുരളി (യുഎസ്), ആതിര നകുൽ (ചെന്നൈ). മരു മക്കൾ: ഉമ മൂസ് (തൃശൂർ തൈക്കാട്ട് ഇല്ലം), നകുൽ ബ്രഹ്മദത്തൻ (കൂടലായപുറം മന. ഷൊർണൂർ).