മരുമകനെ വെട്ടി അച്ഛൻ‌!മകളെ ഉപദ്രവിക്കുന്നത് പതിവാക്കി, താക്കീത് ചെയ്തിട്ടും നിര്‍ത്തിയില്ല;

മകളെ സ്ഥിരമായി ഉപദ്രവിക്കുന്ന മരുമകനെ വെട്ടി പിതാവ്. കൂട്ടപ്പു ചരിവ്വിള സോജീ ഭാവനില്‍ ടി. ദാസ്(61)ആണ് മകളുടെ ഭർത്താവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്.ഗുരുതരമായി പരുക്കേറ്റ പത്തുകാണി കടയാറവീട്ടില്‍ മോജോ (30)യെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മോജോ സ്ഥിരമായി മകളെ ഉപദ്രവിക്കുന്നത് ദാസ് കാണാറുണ്ട്. തുടർന്ന് മകളെ ഉപദ്രവിക്കരുതെന്ന് മോജോക്ക് താക്കീത് നല്‍കിയിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ മകളെ വീണ്ടും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടത്. ഇതോടെ നിയന്ത്രണം വിട്ടാണ് ദാസ് മോജോയെ വെട്ടി വീഴ്ത്തുകയായിരുന്നു.
മകളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടി കൂടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പൊലീസ് എത്തി. ഇതിനിടെ കൂട്ടപ്പൂവില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ദാസിനെ വെള്ളറട പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മോജോ നിരവധി കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ദാസിനെതിരെയും ക്രിമിനല്‍ കേസുകളുണ്ട്.
Previous Post Next Post