കണക്ക് നിരത്തി... വയനാട് ദുരിതര്‍ക്കായി പിരിച്ച പണത്തിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ട് സണ്ണി ജോസഫ്.


മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി കോണ്‍ഗ്രസ് പിരിച്ച തുകയുടെ കണക്കുകള്‍ പുറത്തുവിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

ഭവന നിർമാണത്തിനായി ആകെ 5.38 കോടി രൂപ പിരിച്ചത്. ആദ്യ സ്ഥലം വാങ്ങാനായി 3. 68 കോടി രൂപയും രണ്ടാമത്തെ സ്ഥലത്തിനായി 2.50 കോടി രൂപയും ചെലവായെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസിയുടെ തനത് ഫണ്ടില്‍ നിന്ന് 97 ലക്ഷം അധികമായി ചെലവാക്കി. 73 ലക്ഷം കൂടി രജിസ്ട്രേഷൻ അടക്കമുള്ള ചെലവുകള്‍ക്ക് ആവശ്യമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ഒരു കോടി അഞ്ച് ലക്ഷം പിരിച്ചു കെപിസിസിക്ക് നല്‍കി. ആപ്പ് നിർമിക്കാൻ 9.30 ലക്ഷം ചെലവായി. തങ്ങള്‍ വാങ്ങിയ സ്ഥലത്താണ് ഡിവൈഎഫ്‌ഐ സമരം നടത്തിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു.

വീട് വയ്ക്കാൻ ഐസിസിയുടെയും കെപിസിസിയുടെയും ഫണ്ട് ഉപയോഗിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. വാഗ്ദാനം ചെയ്ത വീടുകള്‍ നിർമിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

Previous Post Next Post