സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുന്ന നിയമാനുസ്യതമല്ലാതെ പ്രവർത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീണ് ജീവിതം നഷ്ട്ടപ്പെടുത്തുന്ന യുവതലമുറക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്.
ഇത്തരം ആപ്പുകള്‍ പലപ്പോഴും ലളിതമായ രീതിയില്‍ ലോണ്‍ വാഗ്ദാനം ചെയ്ത് ഫോണിലെ വിവരങ്ങള്‍ ചോർത്തുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇത്തരം ആപ്പുകളുടെ കെണിയില്‍ വീഴാതിരിക്കാൻ മുന്നറിയിപ്പുമായി കേരള പോലീസ്.
സുരക്ഷിതമായിരിക്കാൻ താഴെ പറയുന്ന മുൻകരുതലുകള്‍ ശ്രദ്ധിക്കുക:
1. ആപ്പിന്റെ ആധികാരികത പരിശോധിക്കുക
RBI അംഗീകാരം: ലോണ്‍ നല്‍കുന്ന ആപ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (RBI) രജിസ്റ്റർ ചെയ്ത ബാങ്കുകളുമായോ നോണ്‍-ബാങ്കിംഗ് ഫിനാൻഷ്യല്‍ കമ്പനികളുമായോ (NBFC) ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുക.( rbi.org.in)
വെബ്സൈറ്റ്: ആപ്പിന് ഔദ്യോഗികമായ വെബ്സൈറ്റും കൃത്യമായ ഓഫീസും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
2. അനുമതികള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കുക
ഇൻസ്റ്റാള്‍ ചെയ്യുമ്പോള്‍ ആപ്പ് നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍, ഗാലറി (ഫോട്ടോകള്‍), ലൊക്കേഷൻ എന്നിവയിലേക്ക് ആക്സസ് ചോദിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക.
ഒരു ലോണ്‍ ആപ്പിന് സാധാരണയായി നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിന്റെ ആവശ്യമില്ല. നിങ്ങളുടെ ഫോട്ടോകളും കോണ്‍ടാക്റ്റുകളും ഉപയോഗിച്ചാണ് ഇവർ പിന്നീട് ഭീഷണിപ്പെടുത്തുന്നത്.
3. ലോണ്‍ വ്യവസ്ഥകള്‍ വായിക്കുക
അമിതമായ പലിശ നിരക്ക്, കുറഞ്ഞ തിരിച്ചടവ് കാലാവധി (ഉദാഹരണത്തിന് 7 ദിവസം) എന്നിവ വ്യാജ ആപ്പുകളുടെ ലക്ഷണമാണ്.
ലോണ്‍ തുക അനുവദിക്കുന്നതിന് മുൻപായി 'പ്രോസസിംഗ് ഫീ' എന്ന പേരില്‍ പണം മുൻകൂർ ചോദിക്കുന്നുണ്ടെങ്കില്‍ അത് 100% തട്ടിപ്പായിരിക്കും.
4. പ്ലേ സ്റ്റോർ റിവ്യൂകള്‍ മാത്രം വിശ്വസിക്കരുത്
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ റേറ്റിംഗും റിവ്യൂകളും വ്യാജമായി നിർമ്മിക്കാൻ സാധിക്കും. അതിനാല്‍ 'വണ്‍ സ്റ്റാർ' (1-star) റിവ്യൂകള്‍ പ്രത്യേകം വായിക്കുക. അവിടെ ആളുകള്‍ നേരിട്ട തട്ടിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.
5. വെരിഫൈഡ് അല്ലാത്ത ലിങ്കുകള്‍ ഒഴിവാക്കുക
എസ്.എം.എസ് (SMS), വാട്ട്‌സ്‌ആപ്പ് (WhatsApp) എന്നിവ വഴി വരുന്ന ലോണ്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. എപ്പോഴും പ്ലേ സ്റ്റോറോ ആപ്പിള്‍ സ്റ്റോറോ മാത്രം ഉപയോഗിക്കുക.