നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു!

കാഞ്ഞിരപ്പള്ളി :വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി അപകടം. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില് കൂവപ്പള്ളി മലബാറുകവലയിൽ ഇന്നലെ വൈകുന്നേരം 4 30 ഓടെയാണ്സം ഭവം.കാറിലുണ്ടായിരുന്ന യാത്രക്കാരായ   എ.സി. വര്ഗീസ് (59), ജോമറ്റ് മരിയ (23), തുലാപ്പള്ളി സ്വദേശി ബെന്നി ജോസഫ് (60) എന്നിവര്ക്ക് നിസാര പരിക്കേറ്റു. ഇവര് ഇരുപത്താറാംമൈല്‍ മേരിക്വീൻസ് ആശുപത്രിയില് ചികിത്സ തേടി.അപകടസമയത്ത് നിര്ത്തിയിട്ടിരുന്ന കാറില് യാത്രക്കാര് ഇല്ലായിരുന്നതില്‍ വലിയ അപകടം ഒഴിവായി. കുവപ്പള്ളി കുരിശുമലകയറ്റത്തിനെത്തിയവര് മലബാറുകവലയ്ക്ക് സമീപം നിര്ത്തിയിട്ടിരുന്ന കാറിലാണ് കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നെത്തിയ കാര് ഇടിച്ചുകയറിയത്. നിര്ത്തിയിട്ടിരുന്ന കാര് വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്.
Previous Post Next Post