ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് പ്രചാരണത്തിനുള്ള സമയം.ആറു മണിക്കു ശേഷം സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 23-ാം തീയതിയാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ്.
രാഷ്ട്രീയ പാർട്ടികളെല്ലാം അവസാനവട്ട തീവ്ര പ്രചാരണത്തിലാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വൈകിട്ട് മൂന്ന് മണി മുതല്‍ പ്രചാരണം തുടങ്ങും.
തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നെയില്‍ പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എം പി എന്നിവരും പ്രചാരണത്തില്‍ സജീവമാണ്.