ചങ്ങനാശ്ശേരി :എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ അന്തരിച്ചു. കഴിഞ്ഞ വർഷം എൻ എസ് എസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാർ കോയിക്കൽ, ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്.
എൻ.എസ്.എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, അഗ്രിക്കൾചറൽ വിഭാഗം സെക്രട്ടറി, ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രോഗബാധിതനായി ചികിത്സയിലായിരുന്നു.