ഒന്നാം ക്ലാസ് പ്രവേശനം: പ്രായപരിധിയില്‍ ഇളവുമായി സിബിഎസ്‌ഇ; ആറ് വയസ്സ് തികയാത്തവര്‍ക്കും ചേരാം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിർബന്ധമാക്കിയതിനെത്തുടർന്നുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി സിബിഎസ്‌ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു.
ആറ് വയസ്സ് തികയാൻ മൂന്ന് മാസം കൂടി ബാക്കിയുള്ള കുട്ടികള്‍ക്കും ഈ അധ്യയന വർഷം ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കാമെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രവേശന രീതിയിലുള്ള വ്യത്യസ്ത മാനദണ്ഡങ്ങള്‍ കാരണം രക്ഷിതാക്കളും സ്കൂള്‍ മാനേജ്‌മെന്റുകളും നേരിട്ടിരുന്ന ആശങ്കകള്‍ക്ക് ഇതോടെ താല്‍ക്കാലിക ശമനമാകും.

കൊച്ചിയില്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്‌ഇ സ്കൂള്‍സ് കേരള (CCSK) സംഘടിപ്പിച്ച പ്രിൻസിപ്പല്‍മാരുടെയും മാനേജ്‌മെന്റുകളുടെയും യോഗത്തിലാണ് സിബിഎസ്‌ഇ പരീക്ഷാ കണ്‍ട്രോളർ ഡോ. സന്യം ഭരദ്വാജ് ഈ സുപ്രധാന വിവരം
Previous Post Next Post