അതുല്യ ഗായികക്ക് വിട നല്‍കാനൊരുങ്ങി നാട്; ആശാ ഭോസ്‌ലെയുടെ സംസ്കാരം ഇന്ന്

മുംബൈ :സംഗീത ഇതിഹാസം ആശാ ഭോസ്‌ലെയുടെ സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന്.  വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം.ആശാ ഭോസ്‌ലെയുടെ സംസ്‌കാരം തിങ്കളാഴ്ച പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ആശിഷ് ഷെലാർ അറിയിച്ചു. ലോവർ പരേലിലെ വസതിയില്‍ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹത്തില്‍ ഉച്ചയ്ക്ക് ശേഷം 4 മണിയോടെ ശിവാജി പാർക്ക് ശ്മശാനത്തില്‍ വെച്ച്‌ അന്ത്യകർമ്മങ്ങള്‍ നടക്കും.എട്ടു പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിനിടയില്‍ ആയിരക്കണക്കിന് ഗാനങ്ങളാണ് അവർ ആലപിച്ചത്. ക്ലാസിക്കല്‍, ഗസല്‍, പോപ്പ്, ഫോക്ക് തുടങ്ങി സംഗീതത്തിന്റെ എല്ലാ മേഖലകളിലും അവർ തന്റേതായ മുദ്ര പതിപ്പിച്ചു. മലയാളം ഉള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും അവർ പാടിയിട്ടുണ്ട്. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച ആശാ ഭോസ്‌ലെയുടെ വിയോഗം ഇന്ത്യൻ സംഗീതത്തിലെ ഒരു യുഗത്തിന്റെ അന്ത്യമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
Previous Post Next Post