വീട്ടമ്മയും യുവാവും ഒരേകയറില്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കണ്ടത് ആളൊഴിഞ്ഞ പറമ്പില്‍

കോഴിക്കോട്: നാടിനെ നടുക്കിയ ദുരൂഹ സംഭവത്തില്‍ വീട്ടമ്മയെയും യുവാവിനെയും ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തൊട്ടില്‍പ്പാലം നാമ്പിലാട് പ്രദേശത്താണ് സംഭവം.

പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനിയായ തട്ടാൻകണ്ടി ശരണ്യയും, കുറ്റ്യാടി കള്ളാട് സ്വദേശിയായ പഞ്ചാര പറമ്പത്ത് അജേഷുമാണ് മരിച്ചവർ. കശുമാവ് മരത്തിന്റെ ഒരേ കൊമ്പില്‍ ഇരുവരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

രണ്ട് മക്കളുടെ അമ്മയായ ശരണ്യയെ ഇന്ന് രാവിലെ മുതല്‍ കാണാതായിരുന്നുവെന്നും, ഇതുസംബന്ധിച്ച്‌ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും വിവരം. അതേസമയം അജേഷ് അവിവാഹിതനാണ്.

സംഭവത്തിന്റെ പശ്ചാത്തലവും കാരണം കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ദുരൂഹത നിറഞ്ഞ ഈ സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മരണത്തിനുപിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം നിർണായകമാകുമെന്നാണ് വിലയിരുത്തല്‍.
Previous Post Next Post