പോളിംഗ് ശതമാനകണക്കു പുറത്തു വിടണം!തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു പ്രതിപക്ഷ നേതാവ്!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുദിവസമായിട്ടും കൃത്യമായ പോളിങ്‌ കണക്കുകൾ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിങ് ശതമാന കണക്ക് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് വിവരങ്ങൾ അടിയന്തരമായി പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി.
 പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിങ് നില സംബന്ധിച്ച കണക്കുകളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്. നിലവിൽ 78.27 ശതമാനം പോളിങ് കേരളത്തിൽ നടന്നുവെന്ന്‌മാത്രമാണ്‌ കമീഷൻ പറയുന്നത്. കമീഷൻ്റെ പോർട്ടലിൽ മണ്ഡലങ്ങൾ തിരിച്ചുള്ള ഹോം വോട്ടും തപാൽ വോട്ടും ചേർത്തിട്ടില്ല.നിലവിലെ പോളിങ് കണക്ക് വോട്ടെടുപ്പ് ദിവസം പ്രിസൈഡിങ് ഓഫീസർമാർ പിആർ ആപ്പിലേക്ക് നൽകിയിരുന്നു. ചില ജില്ലകളിൽ ഇൻഫർമേഷൻ വകുപ്പ് പോളിങ്‌ കണക്ക് പ്രസിദ്ധപ്പെടുത്തി.വീട്ടിൽ വോട്ട്‌, തപാൽ വോട്ട് എന്നിവ ഉൾപ്പെടുത്താതെയുള്ള കണക്കുകളാണ് ഇവർ നൽകിയത്. സാധാരണഗതിയിൽ വോട്ടെടുപ്പ് പൂർത്തിയാൽ കണക്ക് പുറത്തുവിടാൻ ഇത്രവൈകാറില്ല.
Previous Post Next Post