ഇൻ്റേണ്‍ഷിപ്പ് സ്വന്തം കോളേജില്‍ പൂര്‍ത്തിയാക്കാം; ഉത്തരവിറക്കി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാൻസലര്‍

കോഴിക്കോട് :ഇൻ്റേണ്‍ഷിപ്പ് സ്വന്തം കോളേജില്‍ പൂർത്തിയാക്കാമെന്ന ഉത്തരവിറക്കി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ.10 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള കമ്പനികളിലോ, വിദ്യാർഥി പഠിക്കുന്നതല്ലാത്ത മറ്റു കോളേജുകളിലോ ഇൻ്റേണ്‍ഷിപ്പ് പൂർത്തിയാക്കണം എന്നായിരുന്നു നിയമം. എന്നാല്‍ ഇൻ്റേണ്‍ഷിപ്പിൻ്റെ പേരില്‍ വിദ്യാർത്ഥികള്‍ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നു, വേനല്‍ക്കാലത്ത് ദൂര സ്ഥലങ്ങളിലേക്കുള്ള യാത്ര അടക്കം പ്രതിസന്ധിയാവുന്നു എന്ന് ചൂണ്ടിക്കാട്ടി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വി സി ഉത്തരവ് ഇറക്കിയത്.
Previous Post Next Post