ട്രെയിനിന്റെ കാറ്റടിച്ചു തെറിച്ചു വീണ അഞ്ച് വയസുകാരി മരിച്ചു.

കാസർഗോഡ് :ട്രെയിന്‍ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു.
ചെങ്കള പഞ്ചായത്ത് നാലാം മൈല്‍ തൈവളപ്പില്‍ താഹിര്‍ നജാത്ത് -ആസിയ ദമ്ബതികളുടെ മകള്‍ മറിയം നവാല്‍ ആണ് മരിച്ചത്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം.

ഈ മാസം പതിനെട്ടിന് വൈകുന്നേരം മൊഗ്രാല്‍ നാങ്കിയിലാണ് അപകടമുണ്ടായത്. മുത്തശ്ശി നഫീസയോടൊപ്പം മരണവീട്ടില്‍ പോയി മടങ്ങിവരുമ്ബോഴായിരുന്നു അപകടം. റെയില്‍ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്ത് നഫീസ നടന്നു പോകുകയായിരുന്നു. ഇതിനിടെ ട്രെയിന്‍ വന്നപ്പോഴുണ്ടായ കാറ്റടിച്ച്‌ തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയില്‍ ഇരുവര്‍ക്കും സാരമായി പരുക്കേറ്റു. നഫീസ ചികിത്സയില്‍ തുടരുകയാണ്.
Previous Post Next Post