സംസ്ഥാനത്ത് പാല്‍വില വർധിക്കും. ലിറ്ററിന് നാലുരൂപയാണ് വർധിക്കുക. പാല്‍ വില കൂട്ടണമെന്ന മില്‍മ ഫെഡറേഷന്റെ തീരുമാനം സർക്കാർ അംഗീകരിച്ചു.തിരുവനന്തപുരത്ത് ഇന്നു ചേർന്ന ഫെഡറേഷൻ യോഗവും തീരുമാനിച്ചു.
പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നാലുരൂപ മതിയെന്ന് സർക്കാർ നിർദേശിക്കുകയായിരുന്നു. ഈ നിർദേശം മില്‍മ അംഗീകരിച്ചു.
56 രൂപയുള്ള ഒരുലിറ്റർ പാലിന് 60 രൂപയാകും. 2022 ഡിസംബറിലാണ് അവസാനമായി വിലകൂട്ടിയത്. വിലകൂട്ടണമെന്ന് കഴിഞ്ഞവർഷംതന്നെ മില്‍മ മേഖലാ യൂണിയനുകള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. പാലിന്റെ ഗുണനിലവാരം അനുസരിച്ച് നിലവില്‍ 45 മുതല്‍ 52 രൂപവരെ കർഷകർക്ക് ലഭിക്കുന്നുണ്ട്.