വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

വർക്കല: വീട്ടമ്മയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഹരിഹരപുരം കെടാകുളം സ്വദേശി രാജേഷ് (48) അറസ്റ്റിൽ.  ഇക്കഴിഞ്ഞ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കെടാകുളം സ്വദേശിനി രമാബായി (65), മകൾ മകൾ സ്വപ്ന, രമാ ബായിയുടെ സഹോദരി ഗിരിജ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.
രാജേഷും രമാഭായിയും തമ്മിൽ തർക്കം നിലനിൽക്കുന്ന ഇവരുടെ വീട്ടിലേക്കുള്ള വഴിയിലൂടെ രമാഭായിയുടെ ഭർത്താവ് ഓട്ടോയിൽ വന്നിറങ്ങി എന്നാരോപിച്ച് വഴക്കുണ്ടാവുകയും തുടർന്ന് രാജേഷും മകൻ മുത്തുവും ചേർന്ന് കുടുംബത്തെ ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. രമാഭായിയെ നിലത്തു തള്ളിയിടുകയും കല്ലുകൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപിക്കുകയും ചെയ്തു.  അക്രമം തടയാൻ ഓടിയെത്തിയ രമാഭയിയുടെ മകൾക്കും സഹോദരിക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അയിരൂർ പൊലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകളിലും പ്രതിയാണ് അറസ്റ്റിലായ രാജേഷ്.


Previous Post Next Post