തൃശ്ശൂര്‍ മുണ്ടത്തിക്കോട് പൂരത്തിനായുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വിവരണങ്ങള്‍ പുറത്ത്.
വെടിക്കോപ്പുകള്‍ ഉണങ്ങാനിട്ട സ്ഥലത്ത് പെട്ടെന്നുണ്ടായ തീപ്പിടുത്തമാണ് വലിയ സ്‌ഫോടനത്തില്‍ കലാശിച്ചത്. പടക്ക നിര്‍മ്മാണത്തിനായുള്ള സാമഗ്രികള്‍ ഉണങ്ങാനിട്ട സ്ഥലത്ത് പെട്ടെന്ന് തീ പടരുകയായിരുന്നു. 'എനിക്ക് മനസിലായി ചതിച്ചൂന്ന്, ഞാന്‍ ഓടുമ്ബോഴേക്കും ഷെഡ് പൊട്ടി' എന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട തൊഴിലാളി പ്രതികരിച്ചത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട തൊഴിലാളിയുടെ ദൃക്‌സാക്ഷി വിവരണം സംഭവത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു.
തൃശ്ശൂര്‍ പൂരത്തിന്റെ സാമ്ബിള്‍ വെടിക്കെട്ടിനായി തയ്യാറാക്കിയ പടക്ക സാമഗ്രികളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. വെടിക്കോപ്പുകള്‍ ഉണങ്ങാനായി വിരിച്ചിട്ട കളത്തില്‍ പെട്ടെന്ന് തീ പടരുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളി പറയുന്നു. 'തിരി ഉണങ്ങാനായി മറിച്ച് ഇടുമ്ബോഴാണ് പെട്ടെന്ന് ഒരു അഞ്ചു മീറ്റര്‍ അകലെ ഷെഡ് പൊട്ടിത്തെറിക്കുന്നത്. ചതിച്ചുവെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ഓടുമ്ബോഴേക്കും അവിടെയെല്ലാം തീപിടിച്ചു കഴിഞ്ഞിരുന്നു.
നിയമവിരുദ്ധമായ കെമിക്കലുകള്‍ ഒന്നും ഉപയോഗിച്ചിരുന്നില്ല. കടുത്ത ചൂട് കാരണം വെയിലത്ത് കിടന്ന മരുന്നിന് തീപിടിച്ചതാകാം,' എന്ന് അദ്ദേഹം പ്രതികരിച്ചു. പെട്ടെന്ന് ഒരു വലിയ തീഗോളം മുന്നിലേക്ക് വന്നു വീഴുകയായിരുന്നു. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല. രണ്ട് മറിച്ചില്‍ മറിഞ്ഞ് പ്രാണരക്ഷാര്‍ത്ഥം ഓടുകയായിരുന്നു. അദ്ദേഹം പറഞ്ഞു.
സ്‌ഫോടനത്തിന്റെ ആഘാതം വളരെ വലുതായിരുന്നു. ആകാശത്തോളം പുകച്ചുരുളുകള്‍ ഉയര്‍ന്ന ദൃശ്യങ്ങള്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ദൃശ്യമായി. സ്‌ഫോടനത്തിന്റെ പ്രകമ്ബനത്തില്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള വീടുകളുടെ ജനല്‍ ചില്ലകള്‍ വരെ തകര്‍ന്നിട്ടുണ്ട്. ആദ്യം ഭൂമികുലുക്കമാണെന്ന് കരുതിയ നാട്ടുകാര്‍ പിന്നീടാണ് പടക്ക നിര്‍മ്മാണശാലയിലാണ് അപകടം നടന്നതെന്ന് തിരിച്ചറിഞ്ഞത്.
മുണ്ടത്തിക്കോട് പാടത്ത് വര്‍ഷങ്ങളായി തിരുവമ്ബാടി വിഭാഗത്തിന് വേണ്ടിയുള്ള പടക്ക നിര്‍മ്മാണം നടക്കാറുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറിയുള്ള സുരക്ഷിതമായ ഇടമാണിതെങ്കിലും സ്‌ഫോടനത്തിന്റെ വ്യാപ്തി സമീപവാസികളെയും ആശങ്കയിലാഴ്ത്തി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പണി നടന്നിരുന്നതെന്നും എന്നാല്‍ അപ്രതീക്ഷിതമായി തീ പടരുകയായിരുന്നുവെന്നും നിര്‍മ്മാണ തൊഴിലാളികള്‍ പറയുന്നു. അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍