സെലക്ഷൻ പോസ്റ്റുകളിലേക്ക് എസ്‌എസ്‌സി വിജ്ഞാപനം; കേന്ദ്രസര്‍വീസില്‍ 3003 ഒഴിവ്

കേന്ദ്രസർക്കാരിന് കീഴിലുള്ള സെലക്ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പത്താം ക്ലാസ്, ഹയർസെക്കൻഡറി, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവിധ തസ്തികകളിലായി 3003 ഒഴിവുണ്ട്. ഇതില്‍ 324 ഒഴിവ് കേരളം ഉള്‍പ്പെടുന്ന റീജ്യനിലാണ്. വിവിധ വകുപ്പുകളിലായാണ് ഒഴിവുകള്‍. തിരഞ്ഞെടുപ്പിനായുള്ള കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ജൂണില്‍ നടക്കും. കേരളത്തില്‍ ഒമ്ബത് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ഓണ്‍ലൈനായി അപേക്ഷിക്കണം.

കേരള- കർണാടക റീജ്യനില്‍ പത്താംക്ലാസ് യോഗ്യതയുള്ള തസ്തികകള്‍

ലബോറട്ടറി അറ്റൻഡ്, ഫീല്‍ഡ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രില്ലർ, ഫീല്‍ഡ് അസിസ്റ്റന്റ്, നഴ്‌സിങ് ഓർഡർലി.

ഹയർ സെക്കൻഡറി യോഗ്യതയുള്ളവർക്ക്

ഡെപ്യൂട്ടി റേഞ്ചർ, അഗ്രിക്കള്‍ച്ചർ അസിസ്റ്റന്റ്, ഇൻസ്‌പെക്ടർ (സില്‍ക്ക്), ജൂനിയർ എൻജിനീയർ, ലബോറട്ടറി അസിസ്റ്റന്റ്, കോപ്പി ഹോള്‍ഡർ, സീനിയർ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (പ്രിന്റ്ങ്), ജൂനിയർ ടെക്‌നിക്കല്‍ ഓഫീസർ, സ്റ്റോർ കീപ്പർ ഗ്രേഡ്-1, ഇൻസെക്‌ട് കലക്ടർ.

ബിരുദവും അതിന് മുകളിലും യോഗ്യതയുള്ളവർക്ക്

പ്രോസസിങ് കം ക്വാളിറ്റി അഷ്വറൻസ് സൂപ്പർവൈസർ, സ്റ്റോനോഗ്രാഫർ (ഗ്രേഡ് 2), സീനിയർ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കെമിക്കല്‍), സീനിയർ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഹൈഡ്രോളജി), മാർക്കറ്റിങ് അസിസ്റ്റന്റ് സൂപ്രണ്ട് (ടെക്‌നിക്കല്‍), സീനിയർ ആർട്ടിസ്റ്റ്, അസിസ്റ്റന്റ് സൂപ്രണ്ട് (അഡ്മിനിസ്‌ട്രേഷൻ), ഇൻസ്ട്രക്ടർ (ഇലക്‌ട്രോണിക്‌സ്), അക്കൗണ്ടന്റ്, പ്രൂഫ് റീഡർ, അസിസ്റ്റന്റ് (ലീഗല്‍), അസിസ്റ്റന്റ് (പ്രിന്റിങ്), റിസർച്ച്‌ അസിസ്റ്റന്റ്, സർവേയർ, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്‌സ്)

പ്രായം

തസ്തികകള്‍ക്കനുസരിച്ച്‌ 18 മുതല്‍ 35 വയസ് വരെ വ്യത്യസ്ത പ്രായപരിധിയുള്ളവർക്ക് അപേക്ഷിക്കാം. 04-05-2026 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയില്‍ എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്.

ഭിന്നശേഷിക്കാർക്ക് ജനറല്‍- 10 വർഷം, എസ്‌സി, എസ്ടി- 15 വർഷം ഒബിസി- 13 വർഷം എന്നിങ്ങനെയും വയസിളവ് ലഭിക്കും. വിമുക്തഭടൻമാർക്കും നിയമാനുസൃത വയസിളവുണ്ട്. വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും 35 വയസ് വരെ (എസ്‌സി, എസ്.ടി- 40) വയസ് വരെ) അപേക്ഷിക്കാം.

ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും www.ssc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Previous Post Next Post