കോട്ടയം : കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, ഉപഭോക്താക്കൾക്കായി വിഷുവിനോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളുമായി വിഷു മഹാ സെയിൽ ഒരുക്കുന്നു. 2 കോടി രൂപയുടെ ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് ഈ വിഷുക്കാലത്ത് ഓക്സിജൻ ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പുകൾക്കായി കാത്തുനിൽക്കാതെ, പർച്ചേസ് നടത്തുന്ന ഏവർക്കും ആനുകൂല്യങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് ഓഫറുകൾ ക്രമീകരിച്ചിരിക്കുന്നത്.
വിപണിയിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവ മുതൽ വാഷിംഗ് മെഷീൻ, സ്മാർട്ട് ടിവി, റെഫ്രിജറേറ്റർ, എയർ കണ്ടീഷണർ, കിച്ചൺ അപ്ലയൻസസ് തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വൻ ശേഖരം തന്നെ ഓക്സിജനിൽ ഒരുക്കിയിട്ടുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ ലേറ്റസ്റ്റ് മോഡലുകൾ നേരിട്ട് കണ്ടറിയാനും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു. ആഘോഷവേളകളിൽ വീട്ടുപകരണങ്ങൾ പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച എക്സ്ചേഞ്ച് സൗകര്യവും ഓക്സിജൻ ഉറപ്പുനൽകുന്നു.
വിലക്കുറവിനും സമ്മാനങ്ങൾക്കും പുറമെ സാമ്പത്തിക ലാഭം നൽകുന്ന വിപുലമായ പർച്ചേസ് സ്കീമുകളും ഓക്സിജൻ ഒരുക്കിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകൾ ലഭ്യമാണ്. കൂടാതെ, സാധാരണക്കാർക്ക് ലളിതമായി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി പ്രമുഖ ഫിനാൻസ് സ്ഥാപനങ്ങളുമായി സഹകരിച്ച് ആകർഷകമായ ഇഎംഐ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ സാങ്കേതികവിദ്യയിലെ നൂതന മാറ്റങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള ഓക്‌സിജൻ, ഈ വിഷുക്കാലം കൂടുതൽ സവിശേഷമാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉൽപ്പന്നങ്ങളുടെ ഗുണമേന്മയ്‌ക്കൊപ്പം സമാനതകളില്ലാത്ത ആഫ്റ്റർ-സെയിൽസ് സർവീസും ഉറപ്പാക്കുന്നതിലൂടെ ഉപഭോക്തൃ വിശ്വാസ്യതയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ അടുത്തുള്ള ഓക്‌സിജൻ ഷോറൂം സന്ദർശിക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.
വിശദ വിവരങ്ങൾക്ക് 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
